INCOME TAX CALCULATOR v1.0 FOR FY 2021 - 22 WITH TAX SPREADING AND PART B
ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍. ലിനക്സ്/വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാവുന്നത്. ഇന്‍കംടാക്സ് സ്പ്രെഡ് ചെയ്യുവനും, ഫോം 10E പ്രിന്‍റ് ചെയ്യുവാനുമുള്ള സൗകര്യത്തോടുകൂടിയത്. ഒറ്റ അസസ്സ്മെന്‍റില്‍ തന്നെ നിലവിലുള്ള ടാക്സ് സ്ലാബാണോ അതോ പുതിയ 115BAC (കണ്‍സെഷണല്‍ റേറ്റ്) സ്ലാബാണോ കൂടുതല്‍ മെച്ചമെന്ന് അറിയാന്‍ കഴിയുന്നതാണ്. രണ്ടു സ്ലാബുകളിലും ഉള്ള നെറ്റ് ടാക്സ് സ്ക്രീനില്‍ കാണാവുന്നതും അസസ്സ് ചെയ്യുന്നയാള്‍ക്ക് ഇന്‍കംടാക്സ് കുറവുള്ള സ്ലാബ് സെലക്ട് ചെയ്യുവാനും സാധിക്കും. പെന്‍ഷന്‍/എസ്റ്റാബ്ലീഷ്മെന്‍റ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ഒറ്റ ഷീറ്റില്‍തന്നെ എല്ലാ ജീവനക്കാരുടേയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുവാനും, സേവ് ചെയ്യുവാനും, പിന്നീട് റീ-ലോഡ് ചെയ്ത് തിരുത്തലുകള്‍ വരുത്തി വീണ്ടും സേവ് ചെയ്യുവാനും, ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റു ചെയ്യുവാനും, pdf ആക്കുവാനും, എല്ലാ ജീവനക്കാരുടേയും സമ്മറി റിപ്പോര്‍ട്ട് പ്രിന്‍റു ചെയ്യുവാനും, ആവശ്യമെങ്കില്‍ ഒരോ ജീവനക്കാരുടെയും അസസ്സ്മെന്‍റ് പ്രത്യേകം ഷീറ്റിലേക്ക് മാറ്റി അതാത് ജീവനക്കാരന് ഈ-മെയില്‍ ചെയ്യുവാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും അസസ്സ്മെന്‍റ് ഒറ്റ ഷീറ്റില്‍ ചെയ്യാനാവുന്നതുകൊണ്ട് ഒരു എക്സല്‍/കാല്ക് ഫയല്‍ സൂക്ഷിച്ചാല്‍ മതിയാകും. അതുകൊണ്ട് തന്നെ വളരെ പോര്‍ട്ടബിലിറ്റിയുണ്ട്. പെന്‍ഡ്രൈവില്‍ സൂക്ഷിക്കുവാനും, ഈ-മെയില്‍ ചെയ്യുവാനും, ഏതു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാനും സാധിക്കും.
സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
പ്രധാന അപ്ഡേഷനുകള്‍
#1. സാലറി എസ്റ്റാബ്ലിഷ്മെന്‍റ് ചെയ്യുന്നവര്‍ക്കായി
പുതിയൊരു ‘Paste from HRIS’ എന്നൊരു ഫീച്ചര്‍
കൂടിച്ചേര്‍ത്ത് അപ്ലിക്കേഷന്‍ പരിഷ്കരിച്ചിരിക്കുന്നു. ‘Paste from HRIS’ ഉപയോഗിക്കുന്നതിനായി പുതിയൊരു അസസ്സ്മെന്‍റ്
ആരംഭിച്ചതിനുശേഷം HRIS-ല്‍ നിന്നും ജീവനക്കാരുടെ
IT STATEMENT ‘Emp.Code’
ടൈറ്റില്‍ മുതല്‍ താഴെ ‘Back’ബട്ടണ്‍ വരെയുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് കോപ്പി
ചെയ്യുക. തുടര്‍ന്ന് അസസ്സ്മെന്‍റ് ഷിറ്റ് സെലക്ട് ചെയ്ത് ‘Paste from HRIS’ ബട്ടണില്‍ ക്ലിക് ചെയ്യുക. ഇതുവഴി IT STATEMENT-ല്‍ ലഭ്യമായ Employee
Code, Name, Designation, Gender, PAN, Salary, TDS, മറ്റു ക്ലെയിമുകള്‍, CMDRF, LIC, GPFS തുടങ്ങിയ വിവരങ്ങളും,
തുകകളും അസസ്സ്മെന്‍റ് ഷീറ്റിലെ ബന്ധപ്പെട്ട കോളങ്ങളില്‍
രേഖപ്പെടുത്തികിട്ടുന്നതാണ്. ഇതുവഴി തെറ്റുകള്‍ പരമാവധി ഒഴിവാകുകയും, ഡാറ്റാ എന്‍ട്രി
വളരെ കുറയ്ക്കുവാനും സാധിക്കും.
#2. ജീവനക്കാരുടെ ഓഫീസുകളുടെ ലിസ്റ്റ് മുന്‍കൂട്ടി ചേര്‍ക്കാന്‍ ‘Make an Office List’ ബട്ടണ്‍ ഓഫീസ് രേഖപ്പെടുത്തുവാനുള്ള കോളത്തിന്‍റെ വലതുവശം ചേര്‍ത്തിട്ടുണ്ട്. ഓഫീസുകളുടെ പേരുകള്‍ മുന്‍കൂട്ടി ചേര്‍ത്ത്‌വെച്ചാല്‍ ഓരോ അസസ്സ്മെന്‍റ് നടത്തുമ്പോഴും ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്തെടുക്കുവാന്‍ സാധിക്കും.
#3. പെന്‍ഷന്‍ അസസ്സ്മെന്‍റ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഡെസിഗ്നേഷന്‍ സെലക്ട് ചെയ്യാവുനും, ലിസ്റ്റില്‍ ഇല്ലാത്ത ഡെസിഗ്നേഷന്‍ രേഖപ്പെടുത്തനുമാവുന്നതാണ്.
അപ്ലിക്കേഷന്‍ നേരത്തേതന്നെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് അപ്ഡേറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ബന്ധപ്പെട്ട് ലിങ്കില്‍ ക്ലിക് ചെയ്ത് പുതിയ വേര്‍ഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. നിലവില്‍ നടത്തിയിട്ടുള്ള എല്ലാ അസസ്സ്മെന്‍റുകളും പുതിയ ഫയലിലേക്ക് Import ചെയ്യാവുന്നതാണ്. ഇതിനായി പുതിയ ഫയല്‍ തുറന്നതിന് ശേഷം ഫയലിന്‍റെ താഴെ ഭാഗത്ത് കാണിച്ചിരിക്കുന്ന ‘Import from old file…’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പഴയ അസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്യുക. അപ്പോള്‍ പഴയ ഫയലിലുള്ള മുഴുവന്‍ അസസ്സ്മെന്‍റ് ഡാറ്റായും പുതിയ ഫയലിലേക്ക് കോപ്പി ആകുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുതിയ ഫയലില്‍ അസസ്സ്മെന്‍റ് സാധ്യമാകുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക
ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com
ഡൗണ്‍ലോഡ്
WINDOWS
SALARY: https://www.mediafire.com/file/yvji7rmdufzmq3u/IT_FY_2021_2022_xls_v1.zip/file
PENSION:
https://www.mediafire.com/file/v6zaw65aeo3q0h1/IT_FY_2021_2022_xls_v1P.zip/file
LINUX OS
SALARY: https://www.mediafire.com/file/ytnbqvu9y4eyqr5/IT_FY_2021_2022_ods_v1.zip/file
PENSION: https://www.mediafire.com/file/ndsi2im9fdm40zu/IT_FY_2021_2022_ods_v1P.zip/file
ദയവായി മറ്റുള്ളവര്‍ക്കായി
ഷെയര്‍ ചെയ്യുക
- Using the automated assessment sheet, Tax assessment of any number of employees can be done in a single sheet. Details of each employee can be saved separately in the same sheet and edit later.
- Print out of Statement, Form 10E, Form16 Part B and Tax Deduction Summary included.
- Statement can be exported to PDF (Excel 2010 Required)
- Just fill in the Income & Deductions to Compute the Tax. Enter Employee Code and Click to Save Tax Data.
- Click ‘New/Clear All” to start new assessment.