Tuesday 14 September 2021

INCOME TAX ASSESSMENT 2021 – 22 with New 115 BAC - Concessional Rate & Regular Tax Regime - UPDATED

 ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന് വളരെ നല്ല പ്രതികരണമാണ് കിട്ടിയത്. ഏതാണ്ട് 1800-ലധികം ജീവനക്കാര്‍ ഇത് ഡൌണ്‍‍ലോഡ് ചെയ്യുകയും ഒട്ടനവധി ജീവനക്കാര്‍ ആപ്ലിക്കേഷനിലെ ചില തെറ്റുകള്‍ ചൂണ്ടികാണിക്കുകയും, വിവിധതരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തു. എല്ലാവര്‍ക്കും വളരെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹകരണം ഒന്നുകൊണ്ട് മാത്രം ആപ്ലിക്കേഷന്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുവാന്‍ സാധിച്ചിരിക്കുന്നു. നിരവധി അപ്ഡേഷനുകള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രധാനമായുള്ളത് Paste from HRIs.. സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുള്ളതാണ്.  HRIS-ല്‍ നിന്നും ജീവനക്കാരുടെ IT STATEMENT ‘Emp.Code’ ടൈറ്റില്‍ മുതല്‍ താഴെ ‘Back’ബട്ടണ്‍ വരെയുള്ള വിവരങ്ങള്‍ (അരിയര്‍ ബില്ലുകളുടെ സമ്മറിയുള്‍പ്പടെ) സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. അതിനുശേഷം അസസ്സ്മെന്‍റ് ഷീറ്റിലെ ‘Paste from HRIS’ ബട്ടണില്‍ ക്ലിക് ചെയ്യുക. പേ റിവിഷന്‍ അരിയര്‍, ഡെഫര്‍ സാലറി, ലീവ് സറണ്ടര്‍ അരിയര്‍ തുടങ്ങിയ എല്ലാ അരിയറുകളും അസസ്സ്മെന്‍റ് ഷീറ്റിലെ ബന്ധപ്പെട്ട കോളങ്ങളില്‍ ലഭിക്കും.

മറ്റ് അപ്ഡേഷനുകള്‍

ഇപ്പോള്‍ സ്റ്റേറ്റ്മെന്‍റില്‍ Employee Code ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പ്രെഡിംഗ് ലോഡ് ചെയ്യുമ്പോള്‍ അരിയര്‍ കൂടാതെയുള്ള തുകയുടെ ടാക്സ് ലോഡ് ചെയ്യുന്നതാണ് (മുന്‍പ് സ്പെഡ് എഡിറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ടാക്സ് കാല്‍കുലേറ്റ് ചെയ്തിരുന്നത്)

വേണ്ടിവന്നാല്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ അസസ്സ്മെന്‍റുകളും ഒരു ക്ലിക്കില്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

അസസ്സ്മെന്‍റ് സമ്മറി റിപ്പോര്‍ട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

അപ്ലിക്കേഷന്‍ നേരത്തേതന്നെ ഡണ്‍ലോഡ് ചെയ്തവര്‍ക്ക് അപ്ഡേറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ബന്ധപ്പെട്ട് ലിങ്കില്‍ ക്ലിക് ചെയ്ത് പുതിയ വേര്‍ഷന്‍ ഫയല്‍ ഡണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. നിലവില്‍ നടത്തിയിട്ടുള്ള എല്ലാ അസസ്സ്മെന്‍റുകളും പുതിയ ഫയലിലേക്ക് Import ചെയ്യാവുന്നതാണ്. ഇതിനായി പുതിയ ഫയല്‍ തുറന്നതിന് ശേഷം ഫയലിന്‍റെ താഴെ ഭാഗത്ത് കാണിച്ചിരിക്കുന്ന ‘Import from old file…’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പഴയ അസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്യുക. അപ്പോള്‍ പഴയ ഫയലിലുള്ള മുഴുവന്‍ അസസ്സ്മെന്‍റ് ഡാറ്റായും പുതിയ ഫയലിലേക്ക് കോപ്പി ആകുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുതിയ ഫയലില്‍ അസസ്സ്മെന്‍റ് സാധ്യമാകുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ണ്‍ലോഡ്

WINDOWS

SALARY: https://www.mediafire.com/file/yvji7rmdufzmq3u/IT_FY_2021_2022_xls_v1.zip/file

PENSION:

https://www.mediafire.com/file/v6zaw65aeo3q0h1/IT_FY_2021_2022_xls_v1P.zip/file

LINUX OS

SALARY: https://www.mediafire.com/file/ytnbqvu9y4eyqr5/IT_FY_2021_2022_ods_v1.zip/file

PENSION: https://www.mediafire.com/file/ndsi2im9fdm40zu/IT_FY_2021_2022_ods_v1P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക