Monday 30 January 2023

Medical Reimbursement Application/Essentiality Certificate/Submission/Verification and Bill Preparation/Terminal Leave Surrender/Spectacle Allowance/Uniform Allowance Bill Preparation/Travelling Allownace Bill & Progress Report

New Version 3.0  05/07/2023

TDS/TCS Quarterly Statements [RPU FORMATS – 24Q/26Q/27EQ]

 TDS/TCS ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനാവശ്യമായ ചെല്ലാന്‍/അനക്സര്‍ 1 ഫോര്‍മാറ്റുകള്‍ തയ്യാറാക്കാനായി പുതിയൊരു മോഡ്യൂള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ എക്സല്‍ ആപ്ലിക്കേഷനില്‍ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. ചെല്ലാന്‍ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുകയും, അനക്സര്‍ വിവരങ്ങള്‍ HRIS/SARAS-ല്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത് എടുക്കുന്ന ഷെഡ്യൂള്‍ ഫയലുകള്‍ (.xls/.xlsx/.csv/.html ഫോര്‍മാറ്റുകള്‍) ഇംപോര്‍ട്ട് ചെയ്ത് എടുക്കാവുന്ന വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. പെന്‍ഷന്‍ HRIS-ല്‍ നിന്നും എഡിറ്റ് ചെയ്യാവുന്ന ഷെഡ്യൂള്‍ എക്സപോര്‍ട്ട് ചെയ്യാനാവാത്തതുകൊണ്ട് ഷെഡ്യൂള്‍ ബ്രൌസറില്‍ നിന്ന് Ctrl+S പ്രസ്സ് ചെയ്ത്  html ഫയലായി സേവ് ചെയ്ത് എടുത്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്ത് എടുക്കാം.  .ods ഫോര്‍മാറ്റ് നേരിട്ട് ഇംപോര്‍ട്ട് ചെയ്യാനാവില്ല. .ods ഫയലുകള്‍ .xls/.xlsx ആയി സേവ് ചെയ്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്യാം. എല്ലാ ഷെഡ്യൂളുകളും ഇംപോര്‍ട്ട് ചെയ്തതിന് ശേഷം ‘Prepare RPU Formats’ ബട്ടണില്‍ ക്ലിക് ചെയ്ത് അനക്സര്‍ഫോര്‍മാറ്റുകള്‍ തയ്യാറാക്കാം.

Windows/Microsoft Excel Version

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file

NEW VERSION 2.12 - 25/06/2023

  ടെര്‍മിനല്‍ ലീവ് സറണ്ടര്‍ മോഡ്യൂള്‍ 10(10AA) പ്രകാരം എക്സംപ്ഷന്‍ കാല്‍ക്കുലേഷന്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു.

  സാലറി/പെന്‍ഷന്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പുതിയ മോഡ്യൂള്‍ ഉള്‍പ്പെടുത്തി.

NEW VERSION 2.10 WITH ENHANCED SEARCH FOR MEDICINES/LAB ITEMS and Easy Cash Bill Entry with Cut/Copy/Paste Enabled. Added Discount Column.

ആപ്ലിക്കേഷന്‍ വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. പുതിയ വേര്‍ഷന്‍ 2.10. TA ബില്‍ ചെയ്യാന്‍ മാന്വല്‍ പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് ഫോര്‍മാറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാള്‍ട്ട് ഒഴികെയുള്ള പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് താരതമ്യേന എളുപ്പത്തില്‍ തയ്യാറാക്കി അതില്‍ നിന്നും ബില്ല് ജനറേറ്റ് ചെയ്യാനാവുന്ന വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • Medical Reimbursement Application
  • Essentiality Certificate
  • Submission for Medical Reimbursement
  • Essentiality Certificate Verification and Bill Preparation
  • Terminal Leave Surrender Bill Preparation
  • Spectacle Allowance Bill Preparation
  • Uniform Allowance Bill Preparation
  • Travelling Allowance Bill & Progress Report Preparation

ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് അപ്ലിക്കേഷന്‍, എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്, സബ്മിഷന്‍ എന്നിവയും ട്രാവാലിംഗ് അലവന്‍സ് ബില്‍ (ട്രാന്‍സ്ഫര്‍/റെഗുലര്‍)/പ്രോഗ്രെസ് റിപ്പോര്‍ട്ട്/ഔട്ടര്‍ എന്നിവയും തയ്യാറാക്കാനുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് ബില്‍ ചെയ്യുവാന്‍ സാഹായിക്കുന്ന സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. ഇതില്‍ 8017 മെഡിസിനുകളും, 4605 ലാബ്/എക്സ്റേ/സ്കാന്‍/റൂം തുടങ്ങിയവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിസിന്‍റെയോ ടെസ്റ്റിന്‍റെയോ എതാനും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ ആ അക്ഷരങ്ങള്‍ ഉള്‍പ്പെട്ട എല്ലാ മെഡിസിന്‍/ലാബ് ഐറ്റങ്ങളും എളുപ്പത്തില്‍ ലിസ്റ്റ് ചെയ്ത്കിട്ടും. പുതിയ ഐറ്റങ്ങള്‍ ചേര്‍ക്കുവാനും, നിലവിലുള്ളവ തിരുത്തുവാനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അത്യാവശ്യ വിവരങ്ങള്‍ നല്‍കിക്കൊണ്ട് റീ-ഇംപേഴ്സ്മെന്‍റ് ബില്ലും ഔട്ടറും പ്രോസീഡിംഗ്സും പ്രിന്‍റ് ചെയ്തെടുക്കാം.  റീ-ഇംപേഴ്സ്മെന്‍റ് ബില്ല് കൂടാതെ സ്പെക്ടക്കിള്‍ അലവന്‍സ് ബില്ലും, ടേര്‍മിനല്‍ ലീവ് സറണ്ടര്‍ ബില്ലും, യൂണിഫോം അലവന്‍സ് ബില്ലും അനുബന്ധ ഡോക്യൂമെന്‍റുകളും നല്ല ഫോര്‍മാറ്റില്‍ പ്രിന്‍റ് ചെയ്യാനാവും. ജീവനക്കാരുടെ പ്രാഥമിക വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതുകൊണ്ട് മിനിമം ഡാറ്റാ എന്‍ട്രി മതിയാകും.

മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അവശ്യമുണ്ടെങ്കില്‍ അറിയിക്കുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL – FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC – TOOLS -> options -> Security -> Macro Security -> Low (Select)

ദയവായി ഇത് മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.

ഡൌണ്‍ലോഡ് ലിങ്കുകള്‍

UBUNTU

https://www.mediafire.com/file/byq6alnru32b2n5/MR_LIST_ODS.zip/file

WINDOWS

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file


MANOHARAN PN

ASHTAMI, VAIKOM

9496804046, ASHTAMIM@GMAIL.COM