Friday, 11 April 2025

Income Tax Assessment for FY 2025 - 26 - Spreadsheet application for Windows & Ubuntu

On Windows Microsoft Excel 2010 or above recommended.
On Ubuntu LibreOffice Calc 5.2 or above recommended.

 2024 - 25 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനില്‍ പുതിയ ടാക്സ് സ്ലാബുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ HRIS-ല്‍ നിന്നും ബില്‍ ഹിസ്റ്ററി കോപ്പി/പേസ്റ്റ് ചെയ്യാവുന്നതാണ്.  ടാക്സ് സ്പ്രെഡ് ചെയ്യുന്നതിനുള്ള സൌകര്യം നിലനിര്‍ത്തിയിട്ടുണ്ട്.

പതിവ് പോലെ മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

Please adjust your macro security settings to low if you are using these applications for the first time.

To adjust Macro Security Settings in Microsoft Excel:
File Menu -> Options -> Trust Center -> Trust Center Settings…->Macro Settings -> Enable All Macros.

To adjust Macro Security Settings in LibreOffice Calc:
Tools Menu - > Options > Security -> Macro Security... -> Low

 DOWNLOAD LINKS

UBUNTU - PENSION
https://www.mediafire.com/file/4wetj2vvvmg5fms/IT_FY_25_26_Pension_Ubuntu_v1P.zip/file

UBUNTU - SALARY
https://www.mediafire.com/file/s8pf0rv35909mxa/IT_FY_25_26_Salary_Ubuntu_v1.zip/file

WINDOWS - PENSION
https://www.mediafire.com/file/lbyq431a1qwmnga/IT_FY_25_26_Pension_Windows_v1P.zip/file

WINDOWS - SALARY
https://www.mediafire.com/file/uhxyvfwjhydytmn/IT_FY_25_26_Salary_Windows_v1.zip/file


For further help

Please feel free to contact
9496804046
8075083092
ashtamim@gmail.com

Thursday, 13 April 2023

TDS RPU ANNEXURE 2 – FY 2024 - 25 - SPREADSHEET APPLICATION

 Income Tax Assessment Spreadsheet Application-ല്‍ (IT_Assessment_FY_24_25_v7) അസസ്സ് ചെയ്തിരിക്കുന്ന ഡാറ്റയാണ് 98 കോളങ്ങളുള്ള RPU ANNEXURE 2 ഫോര്‍മാറ്റ് തയ്യറാക്കുവാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് Assessment Application-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഡിഡക്ടീകളുടെയും Assessment കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇംപോര്‍ട്ട് ചെയ്യുക. അതായത് എല്ലാവരുടെയും ബാലന്‍സ് ടാക്സ് NIL അല്ലെങ്കില്‍ റീഫണ്ട് ആയിരിക്കണം.

ANNEXURE 2 ഫോര്‍മാറ്റ് ഇംപോര്‍ട്ട് ചെയ്യുവാനായി ആപ്ലിക്കേഷന്‍ ഓപ്പണ്‍ചെയ്ത് Import Assessment Data… ബട്ടണില്‍ ക്ലിക് ചെയ്തതിനു ശേഷം ആസസ്സ്മെന്‍റ്   ഫയല്‍ സെലക്ട് ചെയ്താല്‍ മതിയാകും.

ഫോര്‍മാറ്റ് ഇംപോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം തെറ്റുകളുണ്ടെങ്കില്‍ അവ മറ്റൊരു ഷീറ്റില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.

ഫോര്‍മാറ്റിന്‍റെ കൃത്യത പരിശോധിക്കുവാനായി Validate Ax2 Data എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക. വാലിഡേഷനില്‍ കണ്ടെത്തുന്ന തെറ്റുകള്‍ വിശദമായി മറ്റൊരു ഷീറ്റില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.

തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ ആസസ്സ്മെന്‍റ് ഫയലില്‍ തിരുത്തലുകള്‍ വരുത്തി ബോധ്യമായതിന് ശേഷം വീണ്ടും ANNEXURE 2 ഇംപോര്‍ട്ട് ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ANNEXURE 2-ന്‍റെ സമ്മറി പ്രിന്‍റ് എടുക്കുന്നതിനായി Print Ax2 Summary… എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക.

ഫോര്‍മാറ്റ് RPU-യിലേക്ക് പേസ്റ്റ് ചെയ്യുന്നതിനായി Copy Ax2 Data കോപ്പി എടുക്കുവാന്‍ എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതിയാകും.

ANNEXURE-3

പെന്‍ഷന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക, 2023 – 24 സാമ്പത്തിക വര്‍ഷം മുതല്‍, മാര്‍ച്ച് 31 2024-ല്‍ 75-ഓ, അതിനു മുകളിലോ പ്രായമുളള ഡിഡക്ടീസ് ഉണ്ടെങ്കില്‍, അവര്‍ക്ക് പെന്‍ഷനും, കുടാതെ ബാങ്ക് പലിശകളും മാത്രമേ വരുമാനമായി ഉള്ളുവെങ്കില്‍ അവരുടെ വിവരങ്ങള്‍ 194P പ്രകാരം ANNEXURE 3-യില്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.  63 കോളങ്ങളുള്ള പുതിയ ഫോര്‍മാറ്റാണ് ഇതിനായി RPU-ല്‍ ചേര്‍ത്തിരിക്കുന്നത്. ANNEXURE 3-യില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ PPONO, PAN, NAME, BANK INTEREST (if any) തുടങ്ങിയ വിവരങ്ങള്‍ ഈ അപ്ലിക്കേഷന്‍റെ 194P_LIST എന്ന ഷീറ്റില്‍ മുന്‍കൂറായി ചേര്‍ത്തിരിക്കണം. ഇങ്ങനെ ചേര്‍ത്തിരിക്കുന്നവരുടെ വിവരങ്ങള്‍ ഇംപോര്‍ട്ട് ചെയ്യുന്ന സമയത്ത് ANNEXURE 3-യുടെ 62 കോളം ഫോര്‍മാറ്റില്‍ പ്രത്യേകം തയ്യാറാക്കി കിട്ടുന്നതാണ്.

TDS RPU ANNEXURE 2/ ANNEXURE 3 വളരെ ശ്രദ്ധയോടെയും സൂക്ഷമതയോടുകൂടിയും തയ്യാറാക്കേണ്ട ഫോര്‍മാറ്റാണ്. ആയതിനാല്‍ ഇംപോര്‍ട്ട് ചെയ്ത് എടുക്കുന്ന ANNEXURE-2/3 സസൂക്ഷ്മം നിരീക്ഷിക്കുക. പ്രത്യേകിച്ച് താഴെപ്പറഞ്ഞിരിക്കുന്ന കോളങ്ങള്‍:

ANNEXURE 2

1.    PAN of the Employee - (COLUMN 3)

2.    Date from which Employed with Current Employer - (COLUMN 7) - (Check Date Format)

3.    Date to which Employed with Current Employer - (COLUMN 8) - (Check Date Format)

4.    Gross salary as per provisions contained in Sec. 17(1) - (COLUMN 59)

5.    Total Amount Deductible under Chapter VI-A - (COLUMN 21)

6.    Total Taxable Income - (COLUMN 22)

7.    Net Tax Liability - (COLUMN 27)

8.    Shortfall in Tax Deductions (+)/Excess Tax Deductions (-) - (COLUMN 31)

9.    Total Amount of exemption Claimed under Section 10 - (COLUMN 68) - For Pensioners

10. Rebate Under Section 87A, if applicable - (Column 90)

IT - SPREADSHEET APPLICATION-ല്‍ അസസ്സ് ചെയ്ത ഡാറ്റായാണ് ഇംപോര്‍ട്ട്  ചെയ്യുന്നത്. ഇംപോര്‍ട്ട് ചെയ്തതിനു ശേഷം ANNEXURE 2/3-ല്‍ തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ ആസസ്സ്മെന്‍റ് ഫയലില്‍ തിരുത്തലുകള്‍ വരുത്തി ബോധ്യമായതിന് ശേഷം വീണ്ടും ANNEXURE 2 ഇംപോര്‍ട്ട് ചെയ്യുക.

 മറ്റ് ഓഫീസുകളില്‍ നിന്നും ലഭിച്ച് സാലറി/പെന്‍‌ഷന്‍/മറ്റ് ക്ലെയിമുകള്‍ ടാക്സ് അസസ്സ് ചെയ്യുവാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ANNEXURE 2-ല്‍ ഇത്തരത്തിലുള്ള ഇന്‍കം  ഉള്‍പ്പെടുത്തേണ്ടതില്ല. അവ അതാത് ഓഫീസുകളില്‍ നിന്നും ANNEXURE 2-ല്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാകും. രണ്ട് ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്താല്‍ ടാക്സബിള്‍ ഇന്‍കം ഇരട്ടിയാവാന്‍ സാധ്യതയുണ്ട്.

 ഈ ആപ്ലിക്കേഷന്‍ TDS RPU ANNEXURE 2/3 തയ്യാറാക്കുന്നത് ലളിതമാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇത് വിവിധ തരത്തില്‍ ടെസ്റ്റ് ചെയ്തതിനു ശേഷം  പബ്ലീഷ് ചെയ്തിരിക്കുന്നതാണ്. എന്നിരുന്നാലും ANNEXURE 2/3 ഫോര്‍മാറ്റുകളുടെ കൃത്യത പൂര്‍ണ്ണമായും നിങ്ങള്‍ ഇന്‍പുട്ട് ചെയ്യുന്ന ഡാറ്റായെ ആശ്രയിച്ചിരിക്കുന്നു. ഡവലപ്പര്‍ എന്ന നിലയില്‍ ഡാറ്റായുടെ കൃത്യതയ്ക്ക് എനിയ്ക്ക് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇംപോര്‍ട്ട് ചെയ്ത് എടുത്ത ANNEXURE-2/3 ഫോര്‍മാറ്റ് എല്ലാത്തരത്തിലും ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം RPU-വിലേക്ക് പേസ്റ്റ് ചെയ്യുക.

 IT_Assessment_FY_24_25_v7 - എക്സല്‍/കാല്‍കില്‍ ചെയ്തിരിക്കുന്ന അസസ്സ്മെന്‍റ് ഡാറ്റായാണ് ഇംപോര്‍ട്ട് ചെയ്യുവാനായി ഉപയോഗിക്കേണ്ടത്. പഴയ വേര്‍ഷനുകളില്‍ അസസ്സ് ചെയ്തിട്ടുള്ളവര്‍ക്ക് പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഡാറ്റാ പുതിയ വേര്‍ഷനിലേക്ക് ഇംപോര്‍ട്ട് ചെയ്ത് എടുക്കാവുന്നതാണ്.

ഈ അപ്ലിക്കേഷന്‍ റീലീസ് ചെയ്യുന്ന സമയത്ത് RPU വേര്‍ഷന്‍ 5.5 ആണ്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. RPU വേര്‍ഷന്‍ മാറുന്നതനുസരിച്ച് അപ്ലിക്കേഷനിലും മാറ്റങ്ങള്‍ വേണ്ടിവന്നേയ്ക്കാം. ANNEXURE തയ്യാറാക്കുന്നതിന് മുമ്പ് RPU വേര്‍ഷന്‍ എത്രയെന്ന് സ്വയം ഉറപ്പാക്കേണ്ടതാണ്.

DOWNLOAD Ax2 APPLICATION FOR WINDOWS

DOWNLOAD Ax2 APPLICATION FOR UBUNTU

 

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com

 

Disclaimer: This application and accompanying files are provided ‘AS IS’, without warranty of any kind is either expressed or implied. I am not responsible for any damage, whatsoever, Loss of Profits, Income or Any Other Kind of loss incurred during or after the use of this application.

 

Saturday, 18 March 2023

Income Tax 2023 – 2024 – Spreadsheet Application for Regular and New Scheme

 Income Tax 2023 – 2024 – Spreadsheet Application

ഇന്‍കംടാക്സ് 2023 – 2024 - സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍

2023 - 24 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനില്‍ പുതിയ ടാക്സ് സ്ലാബുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതാണ്.  കൂടാതെ ഇത്തവണ ക്യാപ്പിറ്റല്‍ ഗെയിന്‍ ഇന്‍കം ഉള്ളവര്‍ക്കായി ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാക്സ് സ്പ്രെഡ് ചെയ്യുന്നതിനുള്ള സൌകര്യം നിലനിര്‍ത്തിയിട്ടുണ്ട്. തിരിത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അറിയിക്കുക.

പുതിയതായി HRIS ബില്‍ ഹിസ്റ്ററി കോപ്പി/പേസ്റ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ ആഡ് ചെയ്തിട്ടുണ്ട്.

പതിവ് പോലെ മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

ഡൌണ്‍ലോഡ് ആപ്ലിക്കേഷന്‍

MICROSOFT EXCEL (WINDOWS)

SALARY (IT__FY_23_24_XLS_v4.zip)

PENSION (IT__FY_23_24_XLS_v4P.zip) 

LIBREOFFICE CALC (UBUNTU/LINUS)

SALARY (IT__FY_23_24_ODS_v4.zip)

PENSION (IT__FY_23_24_ODS_v4P.zip)

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക

Manoharan PN, Ashtami, Vaikom
9496804046, 8075083092
ashtamim@gmail.com

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL - VERSION 7 OR ABOVE REQUIRED

Menu - FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC - VERSION 5 OR ABOVE REQUIRED

Menu - Tools -> Options -> Security -> Macro Security -> Low (Select)

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.

Monday, 30 January 2023

Medical Reimbursement Application/Essentiality Certificate/Submission/Verification and Bill Preparation/Terminal Leave Surrender/Spectacle Allowance/Uniform Allowance Bill Preparation/Travelling Allownace Bill & Progress Report

New Version 3.0  05/07/2023

TDS/TCS Quarterly Statements [RPU FORMATS – 24Q/26Q/27EQ]

 TDS/TCS ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനാവശ്യമായ ചെല്ലാന്‍/അനക്സര്‍ 1 ഫോര്‍മാറ്റുകള്‍ തയ്യാറാക്കാനായി പുതിയൊരു മോഡ്യൂള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ എക്സല്‍ ആപ്ലിക്കേഷനില്‍ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. ചെല്ലാന്‍ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുകയും, അനക്സര്‍ വിവരങ്ങള്‍ HRIS/SARAS-ല്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത് എടുക്കുന്ന ഷെഡ്യൂള്‍ ഫയലുകള്‍ (.xls/.xlsx/.csv/.html ഫോര്‍മാറ്റുകള്‍) ഇംപോര്‍ട്ട് ചെയ്ത് എടുക്കാവുന്ന വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. പെന്‍ഷന്‍ HRIS-ല്‍ നിന്നും എഡിറ്റ് ചെയ്യാവുന്ന ഷെഡ്യൂള്‍ എക്സപോര്‍ട്ട് ചെയ്യാനാവാത്തതുകൊണ്ട് ഷെഡ്യൂള്‍ ബ്രൌസറില്‍ നിന്ന് Ctrl+S പ്രസ്സ് ചെയ്ത്  html ഫയലായി സേവ് ചെയ്ത് എടുത്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്ത് എടുക്കാം.  .ods ഫോര്‍മാറ്റ് നേരിട്ട് ഇംപോര്‍ട്ട് ചെയ്യാനാവില്ല. .ods ഫയലുകള്‍ .xls/.xlsx ആയി സേവ് ചെയ്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്യാം. എല്ലാ ഷെഡ്യൂളുകളും ഇംപോര്‍ട്ട് ചെയ്തതിന് ശേഷം ‘Prepare RPU Formats’ ബട്ടണില്‍ ക്ലിക് ചെയ്ത് അനക്സര്‍ഫോര്‍മാറ്റുകള്‍ തയ്യാറാക്കാം.

Windows/Microsoft Excel Version

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file

NEW VERSION 2.12 - 25/06/2023

  ടെര്‍മിനല്‍ ലീവ് സറണ്ടര്‍ മോഡ്യൂള്‍ 10(10AA) പ്രകാരം എക്സംപ്ഷന്‍ കാല്‍ക്കുലേഷന്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു.

  സാലറി/പെന്‍ഷന്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പുതിയ മോഡ്യൂള്‍ ഉള്‍പ്പെടുത്തി.

NEW VERSION 2.10 WITH ENHANCED SEARCH FOR MEDICINES/LAB ITEMS and Easy Cash Bill Entry with Cut/Copy/Paste Enabled. Added Discount Column.

ആപ്ലിക്കേഷന്‍ വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. പുതിയ വേര്‍ഷന്‍ 2.10. TA ബില്‍ ചെയ്യാന്‍ മാന്വല്‍ പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് ഫോര്‍മാറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാള്‍ട്ട് ഒഴികെയുള്ള പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് താരതമ്യേന എളുപ്പത്തില്‍ തയ്യാറാക്കി അതില്‍ നിന്നും ബില്ല് ജനറേറ്റ് ചെയ്യാനാവുന്ന വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • Medical Reimbursement Application
  • Essentiality Certificate
  • Submission for Medical Reimbursement
  • Essentiality Certificate Verification and Bill Preparation
  • Terminal Leave Surrender Bill Preparation
  • Spectacle Allowance Bill Preparation
  • Uniform Allowance Bill Preparation
  • Travelling Allowance Bill & Progress Report Preparation

ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് അപ്ലിക്കേഷന്‍, എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്, സബ്മിഷന്‍ എന്നിവയും ട്രാവാലിംഗ് അലവന്‍സ് ബില്‍ (ട്രാന്‍സ്ഫര്‍/റെഗുലര്‍)/പ്രോഗ്രെസ് റിപ്പോര്‍ട്ട്/ഔട്ടര്‍ എന്നിവയും തയ്യാറാക്കാനുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് ബില്‍ ചെയ്യുവാന്‍ സാഹായിക്കുന്ന സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. ഇതില്‍ 8017 മെഡിസിനുകളും, 4605 ലാബ്/എക്സ്റേ/സ്കാന്‍/റൂം തുടങ്ങിയവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിസിന്‍റെയോ ടെസ്റ്റിന്‍റെയോ എതാനും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ ആ അക്ഷരങ്ങള്‍ ഉള്‍പ്പെട്ട എല്ലാ മെഡിസിന്‍/ലാബ് ഐറ്റങ്ങളും എളുപ്പത്തില്‍ ലിസ്റ്റ് ചെയ്ത്കിട്ടും. പുതിയ ഐറ്റങ്ങള്‍ ചേര്‍ക്കുവാനും, നിലവിലുള്ളവ തിരുത്തുവാനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അത്യാവശ്യ വിവരങ്ങള്‍ നല്‍കിക്കൊണ്ട് റീ-ഇംപേഴ്സ്മെന്‍റ് ബില്ലും ഔട്ടറും പ്രോസീഡിംഗ്സും പ്രിന്‍റ് ചെയ്തെടുക്കാം.  റീ-ഇംപേഴ്സ്മെന്‍റ് ബില്ല് കൂടാതെ സ്പെക്ടക്കിള്‍ അലവന്‍സ് ബില്ലും, ടേര്‍മിനല്‍ ലീവ് സറണ്ടര്‍ ബില്ലും, യൂണിഫോം അലവന്‍സ് ബില്ലും അനുബന്ധ ഡോക്യൂമെന്‍റുകളും നല്ല ഫോര്‍മാറ്റില്‍ പ്രിന്‍റ് ചെയ്യാനാവും. ജീവനക്കാരുടെ പ്രാഥമിക വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതുകൊണ്ട് മിനിമം ഡാറ്റാ എന്‍ട്രി മതിയാകും.

മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അവശ്യമുണ്ടെങ്കില്‍ അറിയിക്കുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL – FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC – TOOLS -> options -> Security -> Macro Security -> Low (Select)

ദയവായി ഇത് മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.

ഡൌണ്‍ലോഡ് ലിങ്കുകള്‍

UBUNTU

https://www.mediafire.com/file/byq6alnru32b2n5/MR_LIST_ODS.zip/file

WINDOWS

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file


MANOHARAN PN

ASHTAMI, VAIKOM

9496804046, ASHTAMIM@GMAIL.COM


Sunday, 26 June 2022

CABLE TV POLE RENT BILLING

 കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗ്

പള്ളം ഡിവിഷനില്‍ കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗിനായി ഒരു എക്സല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രം ഉപയോഗിക്കാനാവുന്നതാണ്. ഇത് ഉപയോഗിച്ച് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് ഓഫീസ് തലത്തിലുള്ള ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാവുന്നതാണ്. സമഗ്രമായി പ്രോഗ്രാം ചെയ്തിരിക്കുന്ന വളരെ അഡ്വാന്‍സായിട്ടുള്ള അപ്ലിക്കേഷനാണ്. ഇതിന്‍റെ ഡാഷ്ബോര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണിച്ചിരിക്കുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചെയ്തുതരുന്നതാണ്. ഓര്‍ക്കുക വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് എക്സല്‍ 2010-ഓ അതിന് മുകളിലോ (2013 Not recommended) ഉള്ള വേര്‍ഷനുകളില്‍ മാത്രം ഉപയോഗിക്കാനാവുന്ന ആപ്ലിക്കേഷനാണ്. അതാത് ഓഫീസിന് കീഴിലുള്ള കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ ഡാറ്റാ (Basic data, Pole Data, up to date Payment details, RR Details, etc) ഇതിനായി പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട്.

You can download & Test a Working copy of this application by clicking this link



  •      Regular Pole Rent Invoice.
  •      Arrear Pole Rent Invoice.
  •      Manual Invoice for Part Payment.
  •      RR Invoice
  •      OTS Demand Invoice
  •    Installment Scheduling
  •      Manage Yearly Pole data
  •      Demand Notice to Operators
  •    Tagging Notice to Operators
  •      Agreement Printing
  •      Undertaking Printing
  •      Various Reports – Operators List, Pole Rent Due List, etc.

       Manoharan PN,
Ashtami, Vaikom
9496804046
ashtamim@gmail.com