Income Tax Assessment Spreadsheet Application-ല്‍ (IT_Assessment_FY_24_25_v7) അസസ്സ് ചെയ്തിരിക്കുന്ന ഡാറ്റയാണ് 98 കോളങ്ങളുള്ള RPU ANNEXURE 2 ഫോര്‍മാറ്റ് തയ്യറാക്കുവാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് Assessment Application-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഡിഡക്ടീകളുടെയും Assessment കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇംപോര്‍ട്ട് ചെയ്യുക. അതായത് എല്ലാവരുടെയും ബാലന്‍സ് ടാക്സ് NIL അല്ലെങ്കില്‍ റീഫണ്ട് ആയിരിക്കണം.
ANNEXURE 2 ഫോര്‍മാറ്റ് ഇംപോര്‍ട്ട് ചെയ്യുവാനായി ആപ്ലിക്കേഷന്‍ ഓപ്പണ്‍ചെയ്ത് Import Assessment Data… ബട്ടണില്‍ ക്ലിക് ചെയ്തതിനു ശേഷം ആസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്താല്‍ മതിയാകും.
ഫോര്‍മാറ്റ് ഇംപോര്‍ട്ട്
ചെയ്യുന്നതിനോടൊപ്പം തെറ്റുകളുണ്ടെങ്കില്‍ അവ മറ്റൊരു ഷീറ്റില്‍ ലിസ്റ്റ്
ചെയ്യുന്നതാണ്.
ഫോര്‍മാറ്റിന്‍റെ കൃത്യത പരിശോധിക്കുവാനായി
Validate Ax2 Data എന്ന ബട്ടണില്‍
ക്ലിക് ചെയ്യുക. വാലിഡേഷനില്‍ കണ്ടെത്തുന്ന തെറ്റുകള്‍ വിശദമായി മറ്റൊരു ഷീറ്റില്‍
ലിസ്റ്റ് ചെയ്യുന്നതാണ്.
തിരുത്തലുകള്‍ ആവശ്യമായി
വന്നാല്‍ ആസസ്സ്മെന്‍റ് ഫയലില്‍ തിരുത്തലുകള്‍ വരുത്തി ബോധ്യമായതിന് ശേഷം വീണ്ടും ANNEXURE 2 ഇംപോര്‍ട്ട് ചെയ്യുന്ന
രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
ANNEXURE 2-ന്‍റെ സമ്മറി പ്രിന്‍റ്
എടുക്കുന്നതിനായി Print Ax2 Summary… എന്ന ബട്ടണില്‍
ക്ലിക് ചെയ്യുക.
ഫോര്‍മാറ്റ് RPU-യിലേക്ക് പേസ്റ്റ് ചെയ്യുന്നതിനായി Copy Ax2 Data കോപ്പി എടുക്കുവാന്‍ എന്ന ബട്ടണില്‍
ക്ലിക് ചെയ്താല്‍ മതിയാകും.
ANNEXURE-3
പെന്‍ഷന്‍ ചെയ്യുന്നവര്‍
ശ്രദ്ധിക്കുക, 2023 – 24 സാമ്പത്തിക
വര്‍ഷം മുതല്‍, മാര്‍ച്ച് 31 2024-ല്‍
75-ഓ, അതിനു മുകളിലോ പ്രായമുളള ഡിഡക്ടീസ് ഉണ്ടെങ്കില്‍, അവര്‍ക്ക് പെന്‍ഷനും,
കുടാതെ ബാങ്ക് പലിശകളും മാത്രമേ വരുമാനമായി ഉള്ളുവെങ്കില്‍ അവരുടെ വിവരങ്ങള്‍ 194P പ്രകാരം ANNEXURE 3-യില്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 63 കോളങ്ങളുള്ള പുതിയ ഫോര്‍മാറ്റാണ് ഇതിനായി RPU-ല്‍ ചേര്‍ത്തിരിക്കുന്നത്.
ANNEXURE 3-യില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ
PPONO, PAN, NAME, BANK INTEREST (if any) തുടങ്ങിയ
വിവരങ്ങള്‍ ഈ അപ്ലിക്കേഷന്‍റെ 194P_LIST എന്ന ഷീറ്റില്‍ മുന്‍കൂറായി
ചേര്‍ത്തിരിക്കണം. ഇങ്ങനെ ചേര്‍ത്തിരിക്കുന്നവരുടെ വിവരങ്ങള്‍ ഇംപോര്‍ട്ട്
ചെയ്യുന്ന സമയത്ത് ANNEXURE 3-യുടെ 62
കോളം ഫോര്‍മാറ്റില്‍ പ്രത്യേകം തയ്യാറാക്കി കിട്ടുന്നതാണ്.
TDS RPU ANNEXURE 2/ ANNEXURE 3 വളരെ ശ്രദ്ധയോടെയും സൂക്ഷമതയോടുകൂടിയും തയ്യാറാക്കേണ്ട ഫോര്‍മാറ്റാണ്. ആയതിനാല്‍ ഇംപോര്‍ട്ട് ചെയ്ത് എടുക്കുന്ന ANNEXURE-2/3 സസൂക്ഷ്മം നിരീക്ഷിക്കുക. പ്രത്യേകിച്ച് താഴെപ്പറഞ്ഞിരിക്കുന്ന കോളങ്ങള്‍:
ANNEXURE 2
1.
PAN of the Employee - (COLUMN 3)
2.
Date from which Employed with
Current Employer - (COLUMN 7) - (Check Date Format)
3.
Date to which Employed with
Current Employer - (COLUMN 8) - (Check Date Format)
4.
Gross salary as per
provisions contained in Sec. 17(1) - (COLUMN
59)
5.
Total Amount Deductible under
Chapter VI-A - (COLUMN 21)
6.
Total Taxable Income - (COLUMN 22)
7.
Net Tax Liability - (COLUMN 27)
8.
Shortfall in Tax Deductions
(+)/Excess Tax Deductions (-) - (COLUMN
31)
9.
Total Amount of exemption
Claimed under Section 10 - (COLUMN 68) - For Pensioners
10. Rebate Under Section 87A, if applicable - (Column 90)
IT - SPREADSHEET APPLICATION-ല്‍ അസസ്സ് ചെയ്ത ഡാറ്റായാണ്
ഇംപോര്‍ട്ട് ചെയ്യുന്നത്. ഇംപോര്‍ട്ട്
ചെയ്തതിനു ശേഷം ANNEXURE 2/3-ല്‍ തിരുത്തലുകള്‍
ആവശ്യമായി വന്നാല്‍ ആസസ്സ്മെന്‍റ് ഫയലില്‍ തിരുത്തലുകള്‍ വരുത്തി ബോധ്യമായതിന്
ശേഷം വീണ്ടും ANNEXURE 2 ഇംപോര്‍ട്ട്
ചെയ്യുക.
മറ്റ് ഓഫീസുകളില്‍ നിന്നും ലഭിച്ച് സാലറി/പെന്‍ഷന്‍/മറ്റ് ക്ലെയിമുകള്‍ ടാക്സ് അസസ്സ് ചെയ്യുവാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ANNEXURE 2-ല്‍ ഇത്തരത്തിലുള്ള ഇന്‍കം ഉള്‍പ്പെടുത്തേണ്ടതില്ല. അവ അതാത് ഓഫീസുകളില്‍ നിന്നും ANNEXURE 2-ല്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാകും. രണ്ട് ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്താല്‍ ടാക്സബിള്‍ ഇന്‍കം ഇരട്ടിയാവാന്‍ സാധ്യതയുണ്ട്.
ഈ ആപ്ലിക്കേഷന്‍ TDS RPU ANNEXURE 2/3 തയ്യാറാക്കുന്നത് ലളിതമാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇത് വിവിധ തരത്തില്‍ ടെസ്റ്റ് ചെയ്തതിനു ശേഷം പബ്ലീഷ് ചെയ്തിരിക്കുന്നതാണ്. എന്നിരുന്നാലും ANNEXURE 2/3 ഫോര്‍മാറ്റുകളുടെ കൃത്യത പൂര്‍ണ്ണമായും നിങ്ങള്‍ ഇന്‍പുട്ട് ചെയ്യുന്ന ഡാറ്റായെ ആശ്രയിച്ചിരിക്കുന്നു. ഡവലപ്പര്‍ എന്ന നിലയില്‍ ഡാറ്റായുടെ കൃത്യതയ്ക്ക് എനിയ്ക്ക് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇംപോര്‍ട്ട് ചെയ്ത് എടുത്ത ANNEXURE-2/3 ഫോര്‍മാറ്റ് എല്ലാത്തരത്തിലും ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം RPU-വിലേക്ക് പേസ്റ്റ് ചെയ്യുക.
IT_Assessment_FY_24_25_v7 - എക്സല്‍/കാല്‍കില്‍ ചെയ്തിരിക്കുന്ന അസസ്സ്മെന്‍റ് ഡാറ്റായാണ് ഇംപോര്‍ട്ട് ചെയ്യുവാനായി ഉപയോഗിക്കേണ്ടത്. പഴയ വേര്‍ഷനുകളില്‍ അസസ്സ് ചെയ്തിട്ടുള്ളവര്‍ക്ക് പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഡാറ്റാ പുതിയ വേര്‍ഷനിലേക്ക് ഇംപോര്‍ട്ട് ചെയ്ത് എടുക്കാവുന്നതാണ്.
ഈ അപ്ലിക്കേഷന്‍ റീലീസ് ചെയ്യുന്ന സമയത്ത് RPU വേര്‍ഷന്‍ 5.5 ആണ്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. RPU വേര്‍ഷന്‍ മാറുന്നതനുസരിച്ച് അപ്ലിക്കേഷനിലും മാറ്റങ്ങള്‍ വേണ്ടിവന്നേയ്ക്കാം. ANNEXURE തയ്യാറാക്കുന്നതിന് മുമ്പ് RPU വേര്‍ഷന്‍ എത്രയെന്ന് സ്വയം ഉറപ്പാക്കേണ്ടതാണ്.
DOWNLOAD Ax2 APPLICATION FOR WINDOWS
DOWNLOAD Ax2 APPLICATION FOR UBUNTU
ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com
Disclaimer: This application and accompanying files are
provided ‘AS IS’, without warranty of any kind is either expressed or implied.
I am not responsible for any damage, whatsoever, Loss of Profits, Income or Any
Other Kind of loss incurred during or after the use of this application.
No comments:
Post a Comment